അഗാധതയില്‍ മനസു തുറന്നതിനു
ഞാന്‍ എന്നെ പഴിച്ചു
എനിക്ക് വേണ്ടത് അടക്കിപിടിച്ച
ഗദ്ഗദങ്ങള്‍ ആയിരുന്നു
ആണിയടിച്ച പ്രായശ്ചിത്തങ്ങള്‍ ആയിരുന്നു
നിയതിയുടെ ചെരിവില്‍ ഉരുകി വീഴുമ്പോള്‍
മലച്ചുപോയ അകക്കണ്ണ് ..
വിതുംബലുകള്‍ക്ക് താളമൊരുക്കി
ചുണ്ടുകള്‍ ഈണം മെനയുമ്പോള്‍
പുറത്ത് കള്ളതൊണ്ടകള്‍ കൂക്കിവിളിച്ചു ....
ഇനി പാതി വെളിച്ചം വീഴുന്ന
ഇടിഞ്ഞ ചുമരില്‍
പൊളിഞ്ഞു വീഴാറായ എന്റെ നിഴല്‍ച്ചിത്രം..
No comments:
Post a Comment