നീ എന്നെ അറിഞ്ഞു,
ഞാന്‍ നിന്നെ അറിഞ്ഞു,
നമ്മെ നിഴല്‍ അറിഞ്ഞു.
ഞാന്‍ നിനക്ക് കുത്തി ഒലിച്ച
മനുഷ്യ വംശത്തിന്റെ മൊത്തം
മാലിന്യങ്ങള്‍ കാട്ടിത്തന്നു
നീ എന്നെ ആഴങ്ങള്‍ അറിയിച്ചു,
എന്റെ ..നിന്റെ ...ഈ ലോകത്തിന്റെ.. .....
നോവുകള്‍ പ്രണയനോവായി ഞാന്‍ പേറി
കെടുചുംബനങ്ങളില്‍ , ദുര്‍ഗന്ധ വായുവില്‍ ...
വിധിയും തടുത്തില്ല ,മനസ്സും മടുത്തില്ല
ആഗ്രഹങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ വേണ്ടല്ലോ?
തിരിഞ്ഞു നടന്ന ഏതോ ശൂന്യതയ്ക്കു ശേഷം
ഇപ്പോള്‍ ഒറ്റക്കായി മാറി.
തിരിച്ചു വിളിക്കാന്‍ ആരുമില്ലാതെ....
പിടിച്ചു നിര്‍ത്താന്‍ മനസ്സ് പോലുമില്ലാതെ......
Sunday, 28 February 2010
Wednesday, 24 February 2010
സ്വത്വം
നിറങ്ങള്‍ മറന്നു നിശീഥിനി എന്നോട് ചൊല്ലിയ
കാര്യങ്ങള്‍ ഞാന്‍ പറയാം.
ദുരിതലോകത്തിന്റെ സത്യം ഞാന്‍ വീണ്ടും പറയാം
കരയിടിഞ്ഞ കടല് പോലെ
ചിറകരിയപ്പെട്ട കിളിയെ പോലെ
ആശ്രയിച്ചവന്റെ ദുഃഖം.
രണയുഗങ്ങള്‍ കലികയറി വരും
അസ്ഥിത്വം അഭയമില്ലാതെ അലയും
തിരികെട്ട വിളക്കുകള്‍ വെളിച്ചത്തിനായി കേഴും
സത്യം വിശപ്പ് അടക്കുന്നത് പോലും തിന്മയുടെ വിഴുപ്പലക്കുന്ന
കൂലി കൊണ്ടാകും
വദനങ്ങളില്‍ നനുത്ത ചിരിയോ
നയനങ്ങളില്‍ നിറനിലാവോ
ഉണ്ടാവാനെ ഇടയില്ല
ഇനി ഞാനൊന്നു ചോദിക്കട്ടെ
രാക്കനവുകള്‍ക്ക് ഒരിത്തിരി സ്വൈര്യവിഹാരത്തിന്
ഞാന്‍ എന്റെ ദൃഷ്ടികള്‍ എങ്ങോട്ട് തിരിക്കും?
മുകളിലേക്കോ?
അവിടെ ചീറിപ്പായുന്ന മിസ്സൈലുകള്‍ ഉണ്ടാവും
നേരെയോ?
അവിടെ നിറയെ പച്ച ചിരികള്‍ കാണാം
താഴേക്കോ?
അവരെന്നെ ഭീരു എന്ന് കരുതും
കണ്ണുകള്‍ അടച്ചാല്‍ ....
അവരെന്നെ വെടി വെയ്ക്കും ...
ഇവിടെ എങ്ങും
കൂര്‍ത്ത മുഖവുമായ് നില്‍ക്കുന്ന
ജാഗരൂകരുടെ ചിന്തകള്‍ മാത്രം...........
കാര്യങ്ങള്‍ ഞാന്‍ പറയാം.
ദുരിതലോകത്തിന്റെ സത്യം ഞാന്‍ വീണ്ടും പറയാം
കരയിടിഞ്ഞ കടല് പോലെ
ചിറകരിയപ്പെട്ട കിളിയെ പോലെ
ആശ്രയിച്ചവന്റെ ദുഃഖം.
രണയുഗങ്ങള്‍ കലികയറി വരും
അസ്ഥിത്വം അഭയമില്ലാതെ അലയും
തിരികെട്ട വിളക്കുകള്‍ വെളിച്ചത്തിനായി കേഴും
സത്യം വിശപ്പ് അടക്കുന്നത് പോലും തിന്മയുടെ വിഴുപ്പലക്കുന്ന
കൂലി കൊണ്ടാകും
വദനങ്ങളില്‍ നനുത്ത ചിരിയോ
നയനങ്ങളില്‍ നിറനിലാവോ
ഉണ്ടാവാനെ ഇടയില്ല
ഇനി ഞാനൊന്നു ചോദിക്കട്ടെ
രാക്കനവുകള്‍ക്ക് ഒരിത്തിരി സ്വൈര്യവിഹാരത്തിന്
ഞാന്‍ എന്റെ ദൃഷ്ടികള്‍ എങ്ങോട്ട് തിരിക്കും?
മുകളിലേക്കോ?
അവിടെ ചീറിപ്പായുന്ന മിസ്സൈലുകള്‍ ഉണ്ടാവും
നേരെയോ?
അവിടെ നിറയെ പച്ച ചിരികള്‍ കാണാം
താഴേക്കോ?
അവരെന്നെ ഭീരു എന്ന് കരുതും
കണ്ണുകള്‍ അടച്ചാല്‍ ....
അവരെന്നെ വെടി വെയ്ക്കും ...
ഇവിടെ എങ്ങും
കൂര്‍ത്ത മുഖവുമായ് നില്‍ക്കുന്ന
ജാഗരൂകരുടെ ചിന്തകള്‍ മാത്രം...........
Thursday, 11 February 2010
പ്രണയം
പ്രണയം പ്രളയമാണ്,.......
എല്ലാം കടലെടുത്തു കൊണ്ടുപോകും,
ചിലപ്പോള്‍ രണ്ട് ജീവിതങ്ങള്‍ വരേ
എന്നാലും അവന്‍ അവളോട് പറയും,
അതുവരെ നമുക്ക് ഒന്നിചിരിക്കാം,
ജീവിക്കേണ്ട.
പ്രണയം നിഴലുകള്‍ തമ്മിലാണ്,......
ഭൌതികതയുടെ ഭാവഭേദങ്ങളില്‍ കൂസാതെ
മനസുകള്‍ തമ്മിലൊരു നിഴലാട്ടം.
പ്രണയം ദാഹമാണ്.......
വേഴാമ്പലിന്റെ കാത്തിരിപ്പോടെ
പക്ഷെ ഒരു ജന്മം കൊണ്ടും തീര്‍ക്കാന്‍ പറ്റാത്ത ഒന്ന്.......
പെയ്തോഴിക്കാന്‍ ആവാതെ....
പെയ്തിറങ്ങാന്‍ ആവാതെ ....
പ്രണയ മേഘങ്ങള്‍ മൂടിക്കെട്ടുന്നു .... ..
Subscribe to:
Posts (Atom)