മഷി കുടയുകയാണ്
ഇനിയുമുണങ്ങാത്ത മനസിലേക്ക്
ആവിഷ്കരണത്തിന്റെ നീലമഷി ....
മഷി കുടയുകയാണ്
പറിച്ചെടുത്ത ഹൃദയത്തില്‍ നിന്ന്
ത്യാഗത്തിന്റെ ചുവന്ന മഷി ......
ഇരുള്‍ പരക്കുംമുമ്പേ
കുടഞ്ഞു തീര്‍കണം
ജീവിതത്തിന്റെ ബഹുവര്‍ണ മഷി...
അവസാനം ഇരുള്‍ വീഴ്ത്തികൊണ്ട്
ഒരു കറുത്ത മഷി....
No comments:
Post a Comment