വഴി പിരിയാന്‍ ഞാന്‍ വഴികള്‍ ഉണ്ടാക്കാറില്ല
കരയാന്‍, ചിരി എന്നോ അന്യമാണ്
കുതറിയോടാന്‍ എനിക്ക് പോയ്ക്കാലുകള്‍ ഇല്ല
അകലെയേതോ മരീചികയിലും
പൊടിക്കാറ്റു മാത്രമേ ഞാന്‍ കാണുന്നുള്ളൂ
കുന്നു കയറി കല്ലിട്ടു കളിക്കാനും
മഞ്ഞുകുപ്പായമൂരി തണുപ്പ് കൊള്ളാനും
കാനാച്ചുഴികളില്‍ മരിച്ചുനോക്കാനും
കിനാക്കള്‍ ദൂരെ എറിഞ്ഞു ...
പേടിച്ചു പോയ എന്റെ മിഴികള്‍ക്ക്
ആശ്വാസമായി വീണ്ടും മൂടുപടം വെച്ചു
ആര്‍ക്കോ വേണ്ടി അഴിക്കാതിരിക്കുന്ന
ഒരു നല്ല മൂടുപടം.. ...
No comments:
Post a Comment