കരഞ്ഞു തീര്‍ത്ത കണ്ണീര്
ഇന്നും മഴയായി മുന്നില്‍ പെയ്യുകയാണ്
ചില നിഴലനക്കങ്ങളും തിരയടികളികളും
അവശേഷിപ്പിച്ചുകൊണ്ട് ....
അനുനയിപ്പിക്കലുകള്
ഇടിവെട്ടുപോലെ ചെവിയില്‍ തുളച്ചു കയറുന്നു....
വേനല്‍ മഴകള്‍ മാത്രം
കൂട്ടായിരുന്ന
വരണ്ട കാലത്തിനു
കാത്തിരിപ്പിന്റെ പേമാരികള്‍ ഉണ്ടായിരുന്നു
പ്രതീക്ഷകളുമായി....
നിറഞ്ഞ സ്വപ്നങ്ങള്‍ പോലെ
വെളുത്ത മേഘങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു
ഭാരങ്ങളില്ലാതെ...
കാത്തിരിപ്പിന്റെ മഴനൂലുകളില്‍
പിന്നീട് നനയാന്‍ ഇറങ്ങിയപ്പോള്‍
അതിനും കണ്ണുനീരിന്റെ അതേ
ഉപ്പുരസം..
കലങ്ങിമറിഞ്ഞ സ്വപ്നവും കാലവും
ഉപ്പുനുരയുന്ന കടല്‍ തിരകള്‍ക്കു
കൊടുത്തു...
എന്നിലേക്ക് അടിച്ചു കയറാന്‍ ....
mazha njaanarinjirunnilla..
ReplyDeleteninte kannuneerennulliluthirum vere..
mazha njaanarinjirunnilla,
ReplyDeleteninte kannuneerennulliluthirum vare...