നീ എന്നെ അറിഞ്ഞു,
ഞാന്‍ നിന്നെ അറിഞ്ഞു,
നമ്മെ നിഴല്‍ അറിഞ്ഞു.
ഞാന്‍ നിനക്ക് കുത്തി ഒലിച്ച
മനുഷ്യ വംശത്തിന്റെ മൊത്തം
മാലിന്യങ്ങള്‍ കാട്ടിത്തന്നു
നീ എന്നെ ആഴങ്ങള്‍ അറിയിച്ചു,
എന്റെ ..നിന്റെ ...ഈ ലോകത്തിന്റെ.. .....
നോവുകള്‍ പ്രണയനോവായി ഞാന്‍ പേറി
കെടുചുംബനങ്ങളില്‍ , ദുര്‍ഗന്ധ വായുവില്‍ ...
വിധിയും തടുത്തില്ല ,മനസ്സും മടുത്തില്ല
ആഗ്രഹങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ വേണ്ടല്ലോ?
തിരിഞ്ഞു നടന്ന ഏതോ ശൂന്യതയ്ക്കു ശേഷം
ഇപ്പോള്‍ ഒറ്റക്കായി മാറി.
തിരിച്ചു വിളിക്കാന്‍ ആരുമില്ലാതെ....
പിടിച്ചു നിര്‍ത്താന്‍ മനസ്സ് പോലുമില്ലാതെ......
No comments:
Post a Comment