നിറങ്ങള്‍ മറന്നു നിശീഥിനി എന്നോട് ചൊല്ലിയ
കാര്യങ്ങള്‍ ഞാന്‍ പറയാം.
ദുരിതലോകത്തിന്റെ സത്യം ഞാന്‍ വീണ്ടും പറയാം
കരയിടിഞ്ഞ കടല് പോലെ
ചിറകരിയപ്പെട്ട കിളിയെ പോലെ
ആശ്രയിച്ചവന്റെ ദുഃഖം.
രണയുഗങ്ങള്‍ കലികയറി വരും
അസ്ഥിത്വം അഭയമില്ലാതെ അലയും
തിരികെട്ട വിളക്കുകള്‍ വെളിച്ചത്തിനായി കേഴും
സത്യം വിശപ്പ് അടക്കുന്നത് പോലും തിന്മയുടെ വിഴുപ്പലക്കുന്ന
കൂലി കൊണ്ടാകും
വദനങ്ങളില്‍ നനുത്ത ചിരിയോ
നയനങ്ങളില്‍ നിറനിലാവോ
ഉണ്ടാവാനെ ഇടയില്ല
ഇനി ഞാനൊന്നു ചോദിക്കട്ടെ
രാക്കനവുകള്‍ക്ക് ഒരിത്തിരി സ്വൈര്യവിഹാരത്തിന്
ഞാന്‍ എന്റെ ദൃഷ്ടികള്‍ എങ്ങോട്ട് തിരിക്കും?
മുകളിലേക്കോ?
അവിടെ ചീറിപ്പായുന്ന മിസ്സൈലുകള്‍ ഉണ്ടാവും
നേരെയോ?
അവിടെ നിറയെ പച്ച ചിരികള്‍ കാണാം
താഴേക്കോ?
അവരെന്നെ ഭീരു എന്ന് കരുതും
കണ്ണുകള്‍ അടച്ചാല്‍ ....
അവരെന്നെ വെടി വെയ്ക്കും ...
ഇവിടെ എങ്ങും
കൂര്‍ത്ത മുഖവുമായ് നില്‍ക്കുന്ന
ജാഗരൂകരുടെ ചിന്തകള്‍ മാത്രം...........
No comments:
Post a Comment