നിന്നെ എഴുതിക്കൊണ്ടിരിക്കുമ്പോള്‍
അറിയാതെ മഷി നിര്‍ത്തിയ എന്റെ പേന..
നിന്നെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍
അറിയാതെ അണഞ്ഞുപോയ എന്റെ വിളക്ക്
നിനക്ക് വേണ്ടി തുറന്നിട്ടും
അറിയാതെ അടഞ്ഞുപോയ എന്റെ വാതില്‍ .. ....
ഇന്ന് ഞാന്‍ അറിയാത്തതിന്റെ brand ambassador
ആണ്
അരുതാത്തത് ആയിട്ടും നിന്നെ
അറിയിക്കാന്‍ വേണ്ടി മാത്രം ...
Tuesday, 29 June 2010
Wednesday, 23 June 2010
സാക്ഷ്യം
അപരാധികള്‍ വഴി തുറന്ന കവാടങ്ങള്‍
കണ്ണ് ചൂഴ്ന്നെടുത്ത അപഹാസ്യങ്ങള്‍
സുതാര്യതയെ കീറി മുറിച്ച ഇരുണ്ട മൂര്‍ച്ച
എല്ലാം..
നേരിന്റെ നേരിപ്പോടിനു മുന്നില്‍
ഓച്ഛാനിച് നില്‍ക്കും
തണുത്ത് വിറങ്ങലിച്ച് ..
തീര്‍ത്ത ശില്പങ്ങള്‍
ഒതുക്കുകല്ലിറങ്ങി
നടന്നകന്നപ്പോള്‍
ശില്പമായി മരിച്ച മനുഷ്യാ..
നിനക്കെന്റെ ഒറ്റക്കല്‍ റീത്ത്.
വിചാരം ഒരു പിടി ചാരമാകുമ്പോള്‍
വിവേകം , അതിവേഗം ആകുമ്പോള്‍
വേര് കാണാതെ സ്വയം അലയുന്നു
ഞാന്‍ ഞാന്‍ എന്നാ നാം ..
കണ്ണ് ചൂഴ്ന്നെടുത്ത അപഹാസ്യങ്ങള്‍
സുതാര്യതയെ കീറി മുറിച്ച ഇരുണ്ട മൂര്‍ച്ച
എല്ലാം..
നേരിന്റെ നേരിപ്പോടിനു മുന്നില്‍
ഓച്ഛാനിച് നില്‍ക്കും
തണുത്ത് വിറങ്ങലിച്ച് ..
തീര്‍ത്ത ശില്പങ്ങള്‍
ഒതുക്കുകല്ലിറങ്ങി
നടന്നകന്നപ്പോള്‍
ശില്പമായി മരിച്ച മനുഷ്യാ..
നിനക്കെന്റെ ഒറ്റക്കല്‍ റീത്ത്.
വിചാരം ഒരു പിടി ചാരമാകുമ്പോള്‍
വിവേകം , അതിവേഗം ആകുമ്പോള്‍
വേര് കാണാതെ സ്വയം അലയുന്നു
ഞാന്‍ ഞാന്‍ എന്നാ നാം ..
Friday, 18 June 2010
ഈച്ച
മനുഷ്യന്‍ എന്ന വൃത്തി കേടിനു മുന്നില്‍
ഈച്ച പറക്കുന്നു
ധ്രുവീകരണത്തിന്റെ .. ഭീകരവാദത്തിന്റെ ..
ആഗോളീകരണത്തിന്റെ ..
ഒരായിരം ഈച്ചകള്‍ ..
മനുഷ്യന്‍ എന്ന നിസ്സഹായതക്ക്
മുന്നില്‍ ഈച്ച പറക്കുന്നു..
പട്ടിണിയുടെ .. ചൂഷണത്തിന്റെ..
അറുകൊലകളുടെ
ഒരായിരം ഈച്ചകള്‍..
ഇവിടെ.. മനുഷ്യന്‍ പരസ്പരം
ആട്ടിയാല്‍ പോകാത്ത 'ഇരുകാലി ഷഡ്പദം'
ഈച്ച പറക്കുന്നു
ധ്രുവീകരണത്തിന്റെ .. ഭീകരവാദത്തിന്റെ ..
ആഗോളീകരണത്തിന്റെ ..
ഒരായിരം ഈച്ചകള്‍ ..
മനുഷ്യന്‍ എന്ന നിസ്സഹായതക്ക്
മുന്നില്‍ ഈച്ച പറക്കുന്നു..
പട്ടിണിയുടെ .. ചൂഷണത്തിന്റെ..
അറുകൊലകളുടെ
ഒരായിരം ഈച്ചകള്‍..
ഇവിടെ.. മനുഷ്യന്‍ പരസ്പരം
ആട്ടിയാല്‍ പോകാത്ത 'ഇരുകാലി ഷഡ്പദം'
Monday, 14 June 2010
തെരുവ് പെണ്ണ്
വിളക്ക് അണച്ച എന്റെ വീട്ടില്‍
അരക്ഷിതത്വം വാതില്‍ മുട്ടുന്നു ..
വിളക്ക്അണയാത്ത തെരുവില്‍
അരക്ഷിതത്വം മാറില്‍ മുട്ടുന്നു..
ഓര്‍മയില്‍ ..
യാത്രയില്‍ എവിടെയോ
മുഴങ്ങികേട്ട ഒരു പെണ്ണിന്റെ നിലവിളി..
അവള്‍ക്കരികില്‍
പ്രിയതമന്റെ ചുംബനം കെട്ടിവെച്ച
ഭാണ്ടക്കെട്ട് ..
ഉണര്‍ന്നപ്പോള്‍ ..
ഒഴിഞ്ഞ ഭാണ്ടവും
കെട്ടിപ്പിടിച്
കിടക്കുന്നു അവള്‍ ...
... ഒരു ചോദ്യ ചിഹ്നം പോലെ....???
അരക്ഷിതത്വം വാതില്‍ മുട്ടുന്നു ..
വിളക്ക്അണയാത്ത തെരുവില്‍
അരക്ഷിതത്വം മാറില്‍ മുട്ടുന്നു..
ഓര്‍മയില്‍ ..
യാത്രയില്‍ എവിടെയോ
മുഴങ്ങികേട്ട ഒരു പെണ്ണിന്റെ നിലവിളി..
അവള്‍ക്കരികില്‍
പ്രിയതമന്റെ ചുംബനം കെട്ടിവെച്ച
ഭാണ്ടക്കെട്ട് ..
ഉണര്‍ന്നപ്പോള്‍ ..
ഒഴിഞ്ഞ ഭാണ്ടവും
കെട്ടിപ്പിടിച്
കിടക്കുന്നു അവള്‍ ...
... ഒരു ചോദ്യ ചിഹ്നം പോലെ....???
Sunday, 13 June 2010
മൃത്യു ..
അന്ന് ..
അവന്‍ പറഞ്ഞു
പ്രണയത്തിന്റെ
കുഞ്ഞു ഒഴുക്കില്‍
നമുക്ക് ഒഴുകി നീങ്ങണം
അങ്ങേ അറ്റം വരെ...
ഇന്ന്..
വിരഹത്തിന്റെ
ചാവുകടലില്‍
പൊങ്ങിക്കിടക്കുന്നു
എന്റെ ജഡം...
അവന്‍ പറഞ്ഞു
പ്രണയത്തിന്റെ
കുഞ്ഞു ഒഴുക്കില്‍
നമുക്ക് ഒഴുകി നീങ്ങണം
അങ്ങേ അറ്റം വരെ...
ഇന്ന്..
വിരഹത്തിന്റെ
ചാവുകടലില്‍
പൊങ്ങിക്കിടക്കുന്നു
എന്റെ ജഡം...
Monday, 7 June 2010
രക്തസാക്ഷി
ഞാന്‍ ജീവിക്കുന്നത്
നിന്റെ ഹൃദയ രക്തം കൊണ്ടാണ്
ഞാന്‍ രക്തസാക്ഷിയായതും
നിന്റെ ഹൃദയരക്തത്തില്‍ കുളിച്ചാണ്.
എനിക്കത് ചുടുചോര....
നിനക്കത് കെടുചോര...
എങ്കിലും ...നന്ദി ...
നീ രക്തമായിരുന്നില്ലെങ്കില്‍
ഞാന്‍ ജനിക്കില്ലായിരുന്നു ....
നിന്റെ ഹൃദയ രക്തം കൊണ്ടാണ്
ഞാന്‍ രക്തസാക്ഷിയായതും
നിന്റെ ഹൃദയരക്തത്തില്‍ കുളിച്ചാണ്.
എനിക്കത് ചുടുചോര....
നിനക്കത് കെടുചോര...
എങ്കിലും ...നന്ദി ...
നീ രക്തമായിരുന്നില്ലെങ്കില്‍
ഞാന്‍ ജനിക്കില്ലായിരുന്നു ....
Wednesday, 2 June 2010
മത്സരം
മഴവില്ല് അമ്പെയ്യുന്നു .....
എന്റെ നിറങ്ങള്‍ക്ക് നേരെ
രാത്രി ഇരുട്ടാക്കുന്നു ..
എന്റെ പകലുകളെ..
എങ്കിലും..
എന്റെ നിറങ്ങളെ നിറങ്ങളാക്കിയതും
പകലുകളെ പകലുകള്‍ ആക്കിയതും
അതേമഴവില്ലും രാത്രിയും തന്നെ..
എന്റെ നിറങ്ങള്‍ക്ക് നേരെ
രാത്രി ഇരുട്ടാക്കുന്നു ..
എന്റെ പകലുകളെ..
എങ്കിലും..
എന്റെ നിറങ്ങളെ നിറങ്ങളാക്കിയതും
പകലുകളെ പകലുകള്‍ ആക്കിയതും
അതേമഴവില്ലും രാത്രിയും തന്നെ..
പ്രകമ്പനം
പ്രണയത്തിന്റെ vibration
ഹൃദയം ringtone ല്‍ വെച്ചപ്പോള്‍
zero validity...
പ്രണയത്തിന്റെ vibration
ഹൃദയം silentmode
വെച്ചപ്പോള്‍
lifelong validity ..
ഹൃദയം ringtone ല്‍ വെച്ചപ്പോള്‍
zero validity...
പ്രണയത്തിന്റെ vibration
ഹൃദയം silentmode
വെച്ചപ്പോള്‍
lifelong validity ..
ഭൂമി
എല്ലാം സ്വയം ഭോഗങ്ങള്‍ ആയിരുന്നു
ലൈല, കത്രീന എല്ലാം...
റിക്ടര്‍ സ്കൈലിനുംഅവളുടെ മനസറിയില്ലല്ലോ ?
രതി അവള്‍ക്ക് ഊഷരതയുടെ
അഷ്ടാവക്രനെ സമ്മാനിച്ചു..
കന്യകാത്വം കാപാലികര്‍ ചവിട്ടിതേച്ചു
ഒടുക്കം ..
ഒന്ന് ഋതുമതി ആവാന്‍ പോലും പറ്റാതെ
പാവം ഭൂമി പെണ്ണ് ....
ലൈല, കത്രീന എല്ലാം...
റിക്ടര്‍ സ്കൈലിനുംഅവളുടെ മനസറിയില്ലല്ലോ ?
രതി അവള്‍ക്ക് ഊഷരതയുടെ
അഷ്ടാവക്രനെ സമ്മാനിച്ചു..
കന്യകാത്വം കാപാലികര്‍ ചവിട്ടിതേച്ചു
ഒടുക്കം ..
ഒന്ന് ഋതുമതി ആവാന്‍ പോലും പറ്റാതെ
പാവം ഭൂമി പെണ്ണ് ....
Subscribe to:
Comments (Atom)