എന്റെ മോഹങ്ങളുടെ പുഴുക്കള്‍ പട്ടുനൂല്‍് നെയ്യുന്നവയല്ല
അവ തളിരിലകളെ പോലും കടിച്ചുചീന്തുന്നവയാണ്,
വിറയാര്‍ന്ന കരങ്ങളെ ക്ഷീണിച്ച സ്വരങ്ങളെ കാലം
പൂര്‍വപുണ്യം പോലെ നിലനിര്‍ത്തി.
എന്റെ വൈകാരിക സ്വപ്നങ്ങളെല്ലാം
പളുങ്ക് പാത്രത്തില്‍ തന്നെ തകര്‍ന്നു,
ശബ്ദം പോലും ആരും കേട്ടില്ല,
കാലം പിടിച്ച അദ്ഭുത വിളക്കില്‍
എരിയുന്നത് നമ്മളും
പുകയുന്നത് നമ്മുടെ കിളിര്‍ക്കാത്ത
സ്വപ്നങ്ങളും മാത്രം......................
No comments:
Post a Comment