നടിക്കാതിരിക്കുമ്പോള്‍ എനിക്ക് തോന്നുന്നു
അത് ഏറ്റവും വലിയ നാട്യമാണെന്ന്..
നടിക്കുമ്പോള്‍ എനിക്ക് തോന്നുന്നു
എല്ലാവരും നടിക്കുകയാണെന്ന് ..
കാലഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ നിലയ്ക്കുന്നത് വരെ
നമുക്ക് നടിച്ചുകൊണ്ടെയിരിക്കാം...
എനിക്ക് നിന്നെയും നിനക്ക് എന്നെയും ശപിക്കാന്‍
ദേവന്മാരുടെ യുഗം കഴിഞ്ഞു,
ഇന്ന് ഞാനും നീയും
പരസ്പരം ശാപവാക്കുകള്‍
എറിഞ്ഞുകൊണ്ട് തന്നെ
ആരുടേയോ ശാപം പേറി ജീവിക്കുന്നു,
ചളി പൂണ്ട തത്വശാസ്ത്രങ്ങളും
നിറം മങ്ങിയ പ്രവൃത്തികളും ഒഴിവാക്കിയാല്‍
ഞാനും നീയും എന്നും ഞാനും നീയും തന്നെ.........