Wednesday, 17 August 2011

വേട്ടയാടി കൊന്ന് ..
മരണത്തിന്റെ ഇറക്കങ്ങളിലേക്ക്
അവന്റെ  രതി മൂര്‍ച്ചകള്‍ ... 
   തീവണ്ടി   വേഗങ്ങളില്‍
   ചതഞ്ഞരഞ്ഞ  
  വേദനയുടെ ആവേഗങ്ങള്‍...
ആത്മാവിന്റെ  പോസ്റ്റ്‌ മൊര്ടത്തില്‍
രക്തക്കറയുമായി      
പിന്നെയും  കുറെ   നിയോഗങ്ങള്‍ ..

വരണ്ട  കാഴചകളില്‍ 
 വറ്റിപ്പോയ കണ്ണീര്‍..
ഇനി ഒന്നു   കരയണം
ചുടുചോര കൊണ്ട്.
    

Thursday, 21 July 2011

കരയുകയായിരുന്നു 
ഒരു  മണ്ണിടത്തിനു ..
 ഓടുകയായിരുന്നു ..
 ഒരു ജീവനിടത്തിനു..
 പിന്നെ അവന്  
മനുഷ്യബോംബായി ..
പട്ടിണിയില്‍  ചാവേറായ
മനുഷ്യബോംബ്..

Monday, 20 June 2011

എനിക്കറിയാം..
എനിക്കായ് നീ
ഒരു റോസാപ്പൂ തരുമെന്ന് ...
അന്ന് ..
എന്റെ മരിച്ച ചുണ്ടില്‍
ഈച്ചയുടെ പ്രണയം ആയിരിക്കും

Wednesday, 15 September 2010

മൗനം

തുറന്ന ആകാശത്തിന്റെ
കീഴില്‍ നിലക്കാത്ത
കാറ്റായി അടിച്ചു കയറിയതാണ് നീ..
തിരിച്ചു പോകുമ്പോള്‍
ഒരു കൊടുങ്കാറ്റായി
ഒന്നും നശിപ്പിക്കരുത് ...
ഒരു ഇല പോലും വീഴ്തരുത്..
ഈ പുരാതനമായ കോവില്‍ മുറ്റം
സന്ദര്ശകര്‍ക്കായി ഒരുക്കേണ്ടതുണ്ട്....

Friday, 27 August 2010

സ്പെഷലൈസേഷന്‍

ഒരു കൊച്ചുമുറി

മൂന്നായി തിരിച്ചു

മുഖമുള്ള കല്ല്‌ വെച്ചു .....

വൃദ് ധന്മാരുടെ അമ്പലം

യുവമിധുനങ്ങളുടെ അമ്പലം

ലൈംഗിക തൊഴിലാളികളുടെ അമ്പലം ..

പിന്നെ നേര്‍ച്ച തിരക്ക്

ഒരു യൌവന ഹോമം

രണ്ട് രതി ഊട്ട്

മൂന്നു വശീകരണ പ്രസാദം ..

അയാള്‍

ഒരു പ്രസാദം

മൂന്നായി എടുത്ത്

മുന്നൂര്‍പേര്‍ക്ക് വിളമ്പി ..








Thursday, 26 August 2010

ദുഃഖം

അഗാധതയില്‍ മനസു തുറന്നതിനു
ഞാന്‍ എന്നെ പഴിച്ചു
എനിക്ക് വേണ്ടത് അടക്കിപിടിച്ച
ഗദ്ഗദങ്ങള്‍ ആയിരുന്നു
ആണിയടിച്ച പ്രായശ്ചിത്തങ്ങള്‍ ആയിരുന്നു
നിയതിയുടെ ചെരിവില്‍ ഉരുകി വീഴുമ്പോള്‍
മലച്ചുപോയ അകക്കണ്ണ് ..
വിതുംബലുകള്‍ക്ക് താളമൊരുക്കി
ചുണ്ടുകള്‍ ഈണം മെനയുമ്പോള്‍
പുറത്ത് കള്ളതൊണ്ടകള്‍ കൂക്കിവിളിച്ചു ....
ഇനി പാതി വെളിച്ചം വീഴുന്ന
ഇടിഞ്ഞ ചുമരില്‍
പൊളിഞ്ഞു വീഴാറായ എന്റെ നിഴല്‍ച്ചിത്രം..


Wednesday, 25 August 2010

ഒരു അനാഥനുകൂടി ചിത ഒരുങ്ങുമ്പോള്‍ ..

ചൂട്ടു വെളിച്ചം മുനിഞ്ഞു കത്തുന്നു ..
ആളുകള്‍ പിറുപിറുക്കുന്നു..
കണ്ണെത്താത്ത ദൂരത്തോളം
എത്തിനോക്കി അവര്‍ തീരുമാനങ്ങള്‍ക്ക്
ഒത്തുകൂടുന്നു...
അനാഥന്റെ ചിതയില്‍ സനാഥന്‍
കൊള്ളി വെയ്ക്കുന്നു..
എരിഞ്ഞടങ്ങിയ ജീവന്റെ
അടങ്ങാത്ത ദാഹം
തൊണ്ട വരട്ടുന്നു .
തന്റെ വേലിക്കല്‍
മുള്ളുവേലി പണിയുന്ന
പേടിയുടെ പ്രേതങ്ങള്‍..
തന്റെ അനാഥത്വത്തിന് ചിതയൊരുക്കാന്‍
വരുന്ന സനാധനെ മറന്നു
അയാള്‍ തന്റെ ഉണ്ണിക്ക്
ചോറ് കൊടുക്കുന്നു ..
വാനോളം സ്വപ്നങ്ങളില്‍ അയാള്‍
വിയര്‍ത്തു കുളിക്കുന്നു ...
മരിക്കും മുന്‍പേ ഒരു ചാവുകുളി..