വേട്ടയാടി കൊന്ന് ..
മരണത്തിന്റെ ഇറക്കങ്ങളിലേക്ക്
അവന്റെ രതി മൂര്‍ച്ചകള്‍ ...
തീവണ്ടി വേഗങ്ങളില്‍
ചതഞ്ഞരഞ്ഞ
വേദനയുടെ ആവേഗങ്ങള്‍...
ആത്മാവിന്റെ പോസ്റ്റ് മൊര്ടത്തില്‍
രക്തക്കറയുമായി
പിന്നെയും കുറെ നിയോഗങ്ങള്‍ ..
വരണ്ട കാഴചകളില്‍
വറ്റിപ്പോയ കണ്ണീര്‍..
ഇനി ഒന്നു കരയണം
ചുടുചോര കൊണ്ട്.