എടുത്തു കൊടുത്തതും വെച്ച് കൊടുത്തതും
കൊണ്ടതും കൊള്ളിച്ചതും
പറഞ്ഞതും അറിയിച്ചതും
പകലില്‍ ആയിരുന്നു ......
അറിഞ്ഞത് ഏതോ
ഇരുട്ടുകളില്‍ ....
അടുത്ത് അകന്നതും
രൂപപ്പെട്ടത് ഉപേക്ഷിച്ചതും ,
അറിഞ്ഞു കൊണ്ടോ അറിയാതെയോ? ....
രാത്രിയിലോ പകലിലോ?.....
Tuesday, 30 March 2010
Friday, 26 March 2010
കുലം
പറയിപ്പിക്കുന്ന പറയകുലം
പ്രാകുന്ന പ്രാന്തന്മാര്‍
വിയര്‍ക്കുന്ന വൃത്തിഹീനര്‍
ഹോര്‍മോണ്‍ കുളികള്‍
വിശപ് മാറ്റി ഗുളികകള്‍
വ്യതിയാനങ്ങള്‍
വ്യഭിചാരങ്ങള്‍
ബി ടി വഴുതനങ്ങ
ഭ്രൂണങ്ങളെയും
പ്രാപിക്കുന്നവര്‍
സ്വസ്ഥം ഗൃഹഭരണം .........
പ്രാകുന്ന പ്രാന്തന്മാര്‍
വിയര്‍ക്കുന്ന വൃത്തിഹീനര്‍
ഹോര്‍മോണ്‍ കുളികള്‍
വിശപ് മാറ്റി ഗുളികകള്‍
വ്യതിയാനങ്ങള്‍
വ്യഭിചാരങ്ങള്‍
ബി ടി വഴുതനങ്ങ
ഭ്രൂണങ്ങളെയും
പ്രാപിക്കുന്നവര്‍
സ്വസ്ഥം ഗൃഹഭരണം .........
Wednesday, 24 March 2010
ചില കലി കാല ചിന്തകള്‍
മനസ്സുകളിലേക്ക് ഇറങ്ങരുത്
ശരീരങ്ങളിലേക്ക് മാത്രം,
പ്രണയത്തിലേക്ക് കൂപ്പ് കുത്തരുത്,
കാമത്തിലേക്ക് മാത്രം,
നിലാവിനോട് ഏറ്റുപറയുക
എനിക്ക് ഇരുട്ടിനെ മാത്രം ഇഷ്ടം,
കാണാക്കയങ്ങളില്‍ മുങ്ങിത്താണ ആത്മാക്കള്‍ക്ക്
ആശ്രയം ഏകാന്‍ ഞങ്ങള്‍ക്ക് വയ്യെന്ന് പറയുക.
തപ്പിത്തടയുന്നവര്‍ക്ക് വീണ്ടും കെണികള്‍ ഒരുക്കുക
ഉറഞ്ഞു തുല്ലുന്നവന് മൂരച്ചവാള്‍ കൊടുകുക.
ഗതി കേട്ടവനെ വീണ്ടും ഗതി തിരിച്ച് വിടുക
വിളരിയവനെ പാണ്ടനാനെന്നു പറയുക
ശേഷവും.....
മനസ്സ് കൊടുത്ത ഏതോ സമാധാനാവുമായി
അവരും ജീവിക്കുമായിരിക്കും.......
ശരീരങ്ങളിലേക്ക് മാത്രം,
പ്രണയത്തിലേക്ക് കൂപ്പ് കുത്തരുത്,
കാമത്തിലേക്ക് മാത്രം,
നിലാവിനോട് ഏറ്റുപറയുക
എനിക്ക് ഇരുട്ടിനെ മാത്രം ഇഷ്ടം,
കാണാക്കയങ്ങളില്‍ മുങ്ങിത്താണ ആത്മാക്കള്‍ക്ക്
ആശ്രയം ഏകാന്‍ ഞങ്ങള്‍ക്ക് വയ്യെന്ന് പറയുക.
തപ്പിത്തടയുന്നവര്‍ക്ക് വീണ്ടും കെണികള്‍ ഒരുക്കുക
ഉറഞ്ഞു തുല്ലുന്നവന് മൂരച്ചവാള്‍ കൊടുകുക.
ഗതി കേട്ടവനെ വീണ്ടും ഗതി തിരിച്ച് വിടുക
വിളരിയവനെ പാണ്ടനാനെന്നു പറയുക
ശേഷവും.....
മനസ്സ് കൊടുത്ത ഏതോ സമാധാനാവുമായി
അവരും ജീവിക്കുമായിരിക്കും.......
Friday, 19 March 2010
ഒളിക്യാമറ.കോം
ആലിംഗനത്തിന്റെ ചൂടിനു
ക്യാമറയുടെ പൊള്ളലുകള്‍
താലോലിച്ച ശരീരത്തിന്
മാലിന്യ കൂമ്പാരത്തിലും വൈകൃതങ്ങള്‍
നിലവിട്ട കിടാങ്ങള്‍
ഇന്റര്‍നെറ്റ് പെന്‍സില്‍ കൊണ്ട്
അശ്ലീലം വരച്ച് പഠിക്കുന്നു
തറ,പറ,പന.....
ഒടുവില്‍
'വെറും തറ ' മാത്രം ശേഷിക്കുന്നു
അശാന്തിയുടെ തുരുത്തുകളില്‍ പെണ്ണ് നഗ്നയായി നടക്കണോ?
ബിസിനസ്സുകാര്‍ ക്യാമറകള്‍ മാത്രം മാര്‍കെറ്റ് ചെയ്യണോ?
ച്വുയിംഗ് ഗം ചവക്കുന്ന ലാഘവത്തോടെ സ്വാദ് കഴിഞ്ഞാല്‍ ചവച്ച്
തുപ്പിക്കളയുന്ന കാപാലികര്‍ക്ക് അങ്ങനെയെങ്കിലും മതിയാവുമോ ആവൊ?
പാസ്സ്‌വേര്‍ഡ് ഇല്ലാത്ത മെയില്‍ ഐ ഡി പോലെ
മേല്‍ വിലാസമില്ലാതെ അലഞ്ഞു നടക്കാന്‍
വിധിക്കപ്പെട്ടവരല്ല ഞങ്ങള്‍ ..
പുതിയ പുതിയ മേല്‍ വിലാസങ്ങളുമായി
ഞങ്ങള്‍ തിരിച്ചു വരും..
കലി കാലത്തിന്റെ രക്തസാക്ഷികള്‍ ആയി
കാലം കഴിക്കാന്‍ ഇനി ഞങ്ങളില്ല....
ശരീരസദ്യക്ക് ഇല നീട്ടുന്നവരെ ..
നിങ്ങള്‍ മനസുകള്‍ കാണുക....
നിങ്ങളുടെ... ..പിന്നെ ഞങ്ങളുടെ.....
ക്യാമറയുടെ പൊള്ളലുകള്‍
താലോലിച്ച ശരീരത്തിന്
മാലിന്യ കൂമ്പാരത്തിലും വൈകൃതങ്ങള്‍
നിലവിട്ട കിടാങ്ങള്‍
ഇന്റര്‍നെറ്റ് പെന്‍സില്‍ കൊണ്ട്
അശ്ലീലം വരച്ച് പഠിക്കുന്നു
തറ,പറ,പന.....
ഒടുവില്‍
'വെറും തറ ' മാത്രം ശേഷിക്കുന്നു
അശാന്തിയുടെ തുരുത്തുകളില്‍ പെണ്ണ് നഗ്നയായി നടക്കണോ?
ബിസിനസ്സുകാര്‍ ക്യാമറകള്‍ മാത്രം മാര്‍കെറ്റ് ചെയ്യണോ?
ച്വുയിംഗ് ഗം ചവക്കുന്ന ലാഘവത്തോടെ സ്വാദ് കഴിഞ്ഞാല്‍ ചവച്ച്
തുപ്പിക്കളയുന്ന കാപാലികര്‍ക്ക് അങ്ങനെയെങ്കിലും മതിയാവുമോ ആവൊ?
പാസ്സ്‌വേര്‍ഡ് ഇല്ലാത്ത മെയില്‍ ഐ ഡി പോലെ
മേല്‍ വിലാസമില്ലാതെ അലഞ്ഞു നടക്കാന്‍
വിധിക്കപ്പെട്ടവരല്ല ഞങ്ങള്‍ ..
പുതിയ പുതിയ മേല്‍ വിലാസങ്ങളുമായി
ഞങ്ങള്‍ തിരിച്ചു വരും..
കലി കാലത്തിന്റെ രക്തസാക്ഷികള്‍ ആയി
കാലം കഴിക്കാന്‍ ഇനി ഞങ്ങളില്ല....
ശരീരസദ്യക്ക് ഇല നീട്ടുന്നവരെ ..
നിങ്ങള്‍ മനസുകള്‍ കാണുക....
നിങ്ങളുടെ... ..പിന്നെ ഞങ്ങളുടെ.....
Sunday, 14 March 2010
മഴ
കരഞ്ഞു തീര്‍ത്ത കണ്ണീര്‍
ഇന്നും മഴയായി മുന്നില്‍ പെയ്യുകയാണ്
ചില നിഴലനക്കങ്ങളും തിരയടികളികളും
അവശേഷിപ്പിച്ചുകൊണ്ട് ....
അനുനയിപ്പിക്കലുകള്‍
ഇടിവെട്ടുപോലെ ചെവിയില്‍ തുളച്ചു കയറുന്നു....
വേനല്‍ മഴകള്‍ മാത്രം
കൂട്ടായിരുന്ന
വരണ്ട കാലത്തിനു
കാത്തിരിപ്പിന്റെ പേമാരികള്‍ ഉണ്ടായിരുന്നു
പ്രതീക്ഷകളുമായി....
നിറഞ്ഞ സ്വപ്‌നങ്ങള്‍ പോലെ
വെളുത്ത മേഘങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു
ഭാരങ്ങളില്ലാതെ...
കാത്തിരിപ്പിന്റെ മഴനൂലുകളില്‍
പിന്നീട് നനയാന്‍ ഇറങ്ങിയപ്പോള്‍
അതിനും കണ്ണുനീരിന്റെ അതേ
ഉപ്പുരസം..
കലങ്ങിമറിഞ്ഞ സ്വപ്നവും കാലവും
ഉപ്പുനുരയുന്ന കടല്‍ തിരകള്‍ക്കു
കൊടുത്തു...
എന്നിലേക്ക് അടിച്ചു കയറാന്‍ ....
ഇന്നും മഴയായി മുന്നില്‍ പെയ്യുകയാണ്
ചില നിഴലനക്കങ്ങളും തിരയടികളികളും
അവശേഷിപ്പിച്ചുകൊണ്ട് ....
അനുനയിപ്പിക്കലുകള്‍
ഇടിവെട്ടുപോലെ ചെവിയില്‍ തുളച്ചു കയറുന്നു....
വേനല്‍ മഴകള്‍ മാത്രം
കൂട്ടായിരുന്ന
വരണ്ട കാലത്തിനു
കാത്തിരിപ്പിന്റെ പേമാരികള്‍ ഉണ്ടായിരുന്നു
പ്രതീക്ഷകളുമായി....
നിറഞ്ഞ സ്വപ്‌നങ്ങള്‍ പോലെ
വെളുത്ത മേഘങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു
ഭാരങ്ങളില്ലാതെ...
കാത്തിരിപ്പിന്റെ മഴനൂലുകളില്‍
പിന്നീട് നനയാന്‍ ഇറങ്ങിയപ്പോള്‍
അതിനും കണ്ണുനീരിന്റെ അതേ
ഉപ്പുരസം..
കലങ്ങിമറിഞ്ഞ സ്വപ്നവും കാലവും
ഉപ്പുനുരയുന്ന കടല്‍ തിരകള്‍ക്കു
കൊടുത്തു...
എന്നിലേക്ക് അടിച്ചു കയറാന്‍ ....
Subscribe to:
Comments (Atom)